വിശ്വാസ പരിശീലന ക്ലാസുകളിലെ മിടുക്കര്‍ക്കായി താമരശ്ശേരി രൂപത വിശ്വാസ പരിശീലന കേന്ദ്രം ഏര്‍പ്പെടുത്തിയ രൂപതാ സ്‌കോളര്‍ഷിപ്പ് വിജയികളെ പ്രഖ്യാപിച്ചു. നാല്, ഏഴ്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് രൂപതാ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്.
രൂപതാ സ്‌കോളര്‍ഷിപ്പ് നേടിയവര്‍ (ഓരോ ക്ലാസിലെയും ആദ്യ മൂന്ന് സ്ഥാനക്കാര്‍ യഥാക്രമം):
നാലാം ക്ലാസ്- ഇസ ഫിലോ ഫെബിന്‍ കട്ടിക്കാനായില്‍ (പുല്ലൂരാംപാറ), ആന്‍ജലീസിയ ജോസഫ് കണിയംകണ്ടത്തില്‍ (പുല്ലൂരാംപാറ), കാര്‍മ്മല്‍ റോസ് വളയത്ത് (ചക്കിട്ടപാറ).

ഏഴാം ക്ലാസ്- ഏയ്ഞ്ചല്‍ സെബാസ്റ്റ്യന്‍ പുത്തന്‍പുരയ്ക്കല്‍ (വിലങ്ങാട്), നെസ മരിയ ബെന്നറ്റ് കോട്ടക്കല്‍ (കൂടരഞ്ഞി), ക്രിസ് ബി. ഫ്രാന്‍സിസ് വള്ളിയാംപൊയ്കയില്‍ (പുല്ലൂരാംപാറ).

പത്താം ക്ലാസ്- അന്ന എലിസബത്ത് ഷാജി വലിയവീട്ടില്‍ (കല്ലാനോട്), ഡോണ മുതലക്കാവില്‍ (പയ്യനാട്), തെരേസ കണ്ടങ്കേരില്‍ (കരുവാരകുണ്ട്).

ജൂണ്‍ ഏഴിന് നടക്കുന്ന മതബോധന പ്രധാനാധ്യാപക സംഗമത്തില്‍ സ്‌കോളര്‍ഷിപ്പ് വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും.
75 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടി, ക്ലാസില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ നാലു മുതല്‍ പത്തുവരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേഖല സ്‌കോളര്‍ഷിപ്പ് പരീക്ഷയെഴുതാം. ഇതില്‍ മികച്ച മാര്‍ക്ക് നേടുന്ന നാല്, ഏഴ്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് രൂപതാ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്.
