സ്മാര്‍ട്ട് ചെസ് മത്സരം: കെവിനും ഡിയോണും ജേതാക്കള്‍


താമരശ്ശേരി രൂപത അള്‍ത്താരബാലികാ, ബാലന്മാരുടെ സംഘടനയായ സ്മാര്‍ട്ട് സംഘടിപ്പിച്ച ചെസ് മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ കെവിന്‍ മുക്കുഴിക്കല്‍ (പാറോപ്പടി), ജൂനിയര്‍ വിഭാഗത്തില്‍ ഡിയോണ്‍ വടകരയില്‍ (പാറോപ്പടി) എന്നിവര്‍ ഒന്നാം സ്ഥാനം നേടി. അല്‍ഫോന്‍സ് ചേന്നംകുളത്ത് (ചെമ്പനോട), ഡേവിസ് ഒഴുകയില്‍ (ചമല്‍) എന്നിവര്‍ സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ യഥാക്രമം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

അല്‍ഫോന്‍സ മൈനര്‍ സെമിനാരിയില്‍ നടന്ന ചെസ്സ് മത്സരത്തിന് സ്മാര്‍ട്ട് ഡയറക്ടര്‍ ഫാ. അമല്‍ പുരയിടത്തില്‍ നേതൃത്വം നല്‍കി. അല്‍ഫോന്‍സ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. കുര്യന്‍ താന്നിക്കല്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.