അഗ്രികള്‍ച്ചറല്‍ നഴ്സറി ഉദ്ഘാടനം ചെയ്തു


താമരശ്ശേരി രൂപതയുടെ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ എത്തിക്സിന്റെ (ഇഫ) നേതൃത്വത്തില്‍ ആരംഭിച്ച അഗ്രിക്കള്‍ച്ചറല്‍ നഴ്സറിയുടെ ഉദ്ഘാടനവും വെഞ്ചിരിപ്പും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വ്വഹിച്ചു. താമരശ്ശേരി ബിഷപ്സ് ഹൗസിനു സമീപം ആരംഭിച്ചിരിക്കുന്ന നഴ്സറിയില്‍ പൂച്ചെടികള്‍, ഫലവൃക്ഷത്തൈകള്‍, വിത്തുകള്‍, ചെടിച്ചട്ടികള്‍, വളം, ജൈവ കീടനാശിനികള്‍, കാര്‍ഷിക ഉപകരണങ്ങള്‍, ഗ്രോബാഗുകള്‍ തുടങ്ങിയവ കുറഞ്ഞ നിരക്കില്‍ ലഭിക്കും.

കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിപണനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.