ഈശോയ്‌ക്കൊപ്പം കൂട്ടുകൂടി; സ്‌നേഹസമ്മാനമായി സൈക്കിള്‍


ദിവ്യകാരുണ്യത്തോടു ചേര്‍ന്നുനിന്ന കൂട്ടുകാര്‍ക്ക് ഇടവകയുടെ സ്‌നേഹ സമ്മാനം. ഒരുവര്‍ഷം മുഴുവന്‍ മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത മരിയാപുരം ഇടവകയിലെ 14 കുട്ടികള്‍ക്ക് വികാരി ഫാ. ജോര്‍ജ് കളപ്പുരക്കല്‍ സൈക്കിളുകള്‍ സമ്മാനിച്ചു.

ജോസഫ് ചെരുപറമ്പില്‍, ആല്‍ബിന ചെരുപറമ്പില്‍, ആന്‍ മരിയറ്റ് ചെരുപറമ്പില്‍, സാന്‍ജോ പുത്തന്‍പുരയ്ക്കല്‍, സാവിയോ പുത്തന്‍പുരയ്ക്കല്‍, റെയ്‌നല്‍ മുണ്ടുചിറയില്‍, ഐനല്‍ മുണ്ടുചിറയില്‍, ഷഹന്‍ ഷാജു കുന്നത്തുമറ്റത്തില്‍, മെവിന്‍ തകിടിയേല്‍, എയ്ബല്‍ കവലക്കല്‍, അന്ന കവലക്കല്‍, സാവിയോ വട്ടക്കുടിയില്‍, ആന്‍ മരിയ ചെറുകടവില്‍, ബ്ലെസി ഇയ്യാലില്‍ എന്നിവരാണ് സമ്മാനങ്ങള്‍ ഏറ്റുവാങ്ങിയത്.

ജോസഫ് വര്‍ഗീസ് മുണ്ടപ്ലാക്കല്‍, ജോണ്‍സണ്‍ കണയങ്കല്‍, ആനി ചിറ്റിലപ്പള്ളി, ജയിംസ് തൂമ്പുങ്കല്‍, ടോണി മറ്റത്തില്‍, പോള്‍സണ്‍ പുത്തന്‍പുരക്കല്‍, സിബി പുതുപ്പറമ്പില്‍, സജി പുതുപ്പറമ്പില്‍, ഫ്രാന്‍സിസ് വാത്താച്ചിറ, ബേബി വര്‍ഗീസ് വാത്താച്ചിറ, സജി വാത്താച്ചിറ, ജെറിന്‍ വാത്താച്ചിറ, സുഭാഷ് വാഴക്കൂട്ടം, അനില്‍ പാറക്കടവില്‍ എന്നിവരാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്.

കൈക്കാരന്മാരായ ഫ്രാന്‍സിസ് വാത്താച്ചിറ, പോള്‍സണ്‍ പുത്തന്‍പുരക്കല്‍, ഷിജു ചെരുപറമ്പില്‍, ജോയിക്കുട്ടി പാറക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.