അല്‍ഫോന്‍സാ കോളജില്‍ ബിരുദദാന ചടങ്ങ്; ഹാര്‍ട്ട് ഇന്റലിജന്‍സിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് പ്രൊഫ. പ്രസാദ് കൃഷ്ണ


അല്‍ഫോന്‍സാ കോളജില്‍ 2026-ല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ബിരുദദാന ചടങ്ങ് പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോര്‍ജ് മുണ്ടനാട്ട് അധ്യക്ഷത വഹിച്ച ചടങ്ങ് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് എന്‍ഐടി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ മുഖ്യാതിഥിയായി.

ബിരുദദാന സന്ദേശത്തില്‍ സംസാരിച്ച പ്രൊഫ. പ്രസാദ് കൃഷ്ണ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വേഗതയേറിയ ലോകത്തില്‍ മനുഷ്യനെ വേറിട്ടുനിര്‍ത്തുന്നത് ഹാര്‍ട്ട് ഇന്റലിജന്‍സും മാനുഷിക മൂല്യങ്ങളുമാണെന്ന് ചൂണ്ടിക്കാട്ടി. അറിവും സാങ്കേതിക മികവും നേടുന്നതിനൊപ്പം കരുണ, സഹാനുഭൂതി, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടത് ഇന്നത്തെ യുവതലമുറയുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലീഷ്, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, സൈക്കോളജി, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, കൊമേഴ്സ് എന്നീ വിഭാഗങ്ങളിലെ ബിരുദധാരികള്‍ക്കാണ് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. അക്കാദമിക, കലാ, സഹപാഠ്യ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു.

കോളജ് മാനേജര്‍ ഫാ. ആന്റണി കാരിക്കുന്നേല്‍, പ്രിന്‍സിപ്പല്‍ ഡോ. ഷൈജു ഏലിയാസ്, വിവിധ വകുപ്പ് മേധാവികള്‍, യൂണിയന്‍ ചെയര്‍മാന്‍ എബിന്‍ സണ്ണി, മുഹമ്മദ് ജാസിം എന്നിവര്‍ പ്രസംഗിച്ചു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.