അല്‍ഫോന്‍സ കോളജില്‍ ഇഗ്‌നൈറ്റ് 2026 സംഘടിപ്പിച്ചു


അല്‍ഫോന്‍സ കോളജില്‍ നാലുവര്‍ഷ ബിരുദ പഠനത്തിന്റെ പ്രാരംഭമായി ‘ഇഗ്‌നൈറ്റ് 2026’ സംഘടിപ്പിച്ചു.

രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ച പരിപാടി താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രാഹം വയലില്‍ ഉദ്ഘാടനം ചെയ്തു.

അധ്യാപകനും ഇന്‍ഫ്‌ളുവന്‍സറുമായ അബിന്‍ മൈക്കിള്‍ സന്ദേശം പങ്കുവച്ചു.

കോളജ് ഡയറക്ടര്‍ ഫാ. ജോസഫ് പാലക്കാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, കോളജ് മാനേജര്‍ ഫാ. ആന്റണി കാരിക്കുന്നേല്‍, പ്രിന്‍സിപ്പാള്‍ ഡോ ഷൈജു ഏലിയാസ്, വൈസ് പ്രിന്‍സിപ്പല്‍ എം. സി. സെബാസ്റ്റിയന്‍, കോളജ് യൂണിയന്‍ ചെയര്‍മാന്‍ എബിന്‍ സണ്ണി, വൈസ് ചെയര്‍പേഴ്‌സണ്‍ മിന്‍ഹ മുജീബ് എന്നിവര്‍ സംസാരിച്ചു.

നാല് ദിവസം നീണ്ട് നില്‍ക്കുന്ന പരിപടികളാണ് കോളജില്‍ ഒരുക്കിയിരിക്കുന്നത്.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.