കുണ്ടായിത്തോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഗ്രാന്‍ഡ് പേരന്റ് ഡേ ആഘോഷിച്ചു


കുണ്ടായിത്തോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഗ്രാന്‍ഡ് പേരന്റ് ഡേ സമുചിതമായി ആഘോഷിച്ചു. വികാരി ഫാ. ജോണ്‍സണ്‍ അറശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. ഫാ. അജു ആന്‍ഡ്രൂസ്
ചിറയത്ത് അധ്യക്ഷത വഹിച്ചു.

എകെസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമത്തിന് കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് സജി ചെന്നാട്ട്, സെക്രട്ടറി സ്മിജു ഇടവഴിക്കല്‍, യൂത്ത് പ്രസിഡന്റ് ജോഫിന്‍ പൊട്ടോളില്‍, ജോയിന്റ് സെക്രട്ടറി ആശ ജോഷി, വൈസ് പ്രസിഡന്റുമാരായ ജിജു മുട്ടുമണ്ണില്‍, ഷീല ടീച്ചര്‍ ഒയാസിസ്, ട്രഷറര്‍ സജി പുളിമൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് മുതിര്‍ന്നവര്‍ക്കായി സമ്മാനവിതരണവും ചായസല്‍ക്കാരവും നടത്തി.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.