ജീവസന്ദേശയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു


ജീവന്റെ സംരക്ഷണത്തിനും സമൃദ്ധിയ്ക്കും വേണ്ടി നിലകൊള്ളുന്ന സംഘടനയായ മരിയന്‍ പ്രോ-ലൈഫ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ താമരശ്ശേരി രൂപതയിലെ ഓരോ ഇടവകയിലേക്കും സംഘടിപ്പിക്കുന്ന ജീവസന്ദേശയാത്ര ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വലിയ കുടുംബങ്ങള്‍ സമൂഹത്തിന് വലിയ ത്യാഗത്തിന്റെയും നന്മയുടെയും സന്ദേശമാണെന്ന് നല്‍കുന്നതെന്നും അവര്‍ ജീവന്റെ പ്രവാചകനാണെന്നും ബിഷപ് പറഞ്ഞു. താമരശ്ശേരി രൂപത പ്രോ-ലൈഫ് ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, രൂപത പ്രസിഡന്റ് സജീവ് പുരയിടത്തില്‍ കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന സെക്രട്ടറി ടോമി പ്ലാത്തോട്ടത്തില്‍, രൂപത ആനിമേറ്റര്‍ സിസ്റ്റര്‍ മെറിന്‍ ജോസ് എസ് എച്ച്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുബിന്‍ വെള്ളപ്ലാക്കല്‍, തോമസ് പുത്തന്‍പുരയില്‍, തങ്കച്ചന്‍ പുരയിടത്തില്‍, ലൂയിസ് ചുരനോലിക്കല്‍ ജയ്‌സണ്‍ കന്നുകുഴി എന്നിവര്‍ നേതൃത്വം നല്‍കി.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.