സീറോ മലബാര്‍ മാതൃവേദി ഡയറക്ടര്‍മാരുടെയും ആനിമേറ്റര്‍മാരുടെയും സംഗമം


സീറോ മലബാര്‍ മാതൃവേദി താമരശ്ശേരി രൂപത മേഖല ഡയറക്ടര്‍മാരുടെയും ആനിമേറ്റര്‍മാരുടെയും സംഗമം രൂപതാ ഭവനില്‍ സംഘടിപ്പിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. മാതൃവേദി രൂപതാ പ്രസിഡന്റ് കെ. സി. എല്‍സമ്മ അധ്യക്ഷത വഹിച്ചു. രൂപതാ ഡയക്ടര്‍ ഫാ. ജിനോയ് പനക്കല്‍, രൂപതാ ആനിമേറ്റര്‍ സിസ്റ്റര്‍ വിമല ജോസ് എസ്എച്ച്, ഷീബ ജോഷി, ജോവാന്‍ ബിനോയി, ഷിന്‍സി വിനു എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഇടവകകളില്‍ നിന്നായി എഴുപതോളം അംഗങ്ങള്‍ പങ്കെടുത്തു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.