കുടുംബനാഥന്‍


കുടുംബത്തിലൊരു കഴുത വേണം…
അതെ….!
കൂട്ടത്തിലൊരു കഴുത വേണം…
കൂട്ടിരിക്കുവാന്‍
കനിഞ്ഞു നല്‍കുവാന്‍
മുനിഞ്ഞു തീരുവാന്‍
കുടുംബത്തിലൊരു കഴുത വേണം
അതെ…!
കൂട്ടത്തിലൊരു കഴുത വേണം….
പകുത്തു നല്‍കുവാന്‍
കരുത്തു നല്‍കുവാന്‍
കരകവിഞ്ഞൊഴുകുവാന്‍…
കുടുംബത്തിലൊരു കഴുത വേണം….
അതെ…! കൂട്ടത്തിലൊരു കഴുത വേണം…..!
മുമ്പേ, ജയിപ്പിച്ചിട്ടന്‍പേ തോല്‍ക്കുവാന്‍…
അവസാന നീരും ഇറ്റിച്ചു നല്‍കുവാന്‍
തൊണ്ട വരണ്ടൊരു കഴുത വേണം….
തൊണ്ടായ്.. മുറിഞ്ഞു വീഴുവാന്‍… ചണ്ടിയായ് കൂനയിലെറിയുവാന്‍…
കുടുംബത്തിലൊരു കഴുത വേണം…. അതെ….!
കൂട്ടത്തിലൊരു കഴുത വേണം!

രചന: ഷീല റോബിറ്റ്, പുതുകുളങ്ങര, പശുക്കടവ്‌

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.