സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതി മാതൃവേദി ചക്കിട്ടപാറ യൂണിറ്റ്


സീറോ മലബാര്‍ മാതൃവേദി ചക്കിട്ടപാറ യൂണിറ്റിലെ 59 അമ്മമാര്‍ ചേര്‍ന്ന് സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതി. ഫാ. പ്രിയേഷ് തേവടിയില്‍ കൈയ്യെഴുത്തുപ്രതി പ്രകാശനം ചെയ്തു. മാതൃവേദി ആനിമേറ്റര്‍ സിസ്റ്റര്‍ ജാന്‍സി മരിയ, പ്രസിഡന്റ് നിഷപാലത്തുംതലയ്ക്കല്‍, സെക്രട്ടറി ലിബിന തീക്കുഴിവേലില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വചനം എഴുതുന്ന വേളയില്‍ ആത്മീയ സന്തോഷവും സൗഖ്യവും ദൈവവചനത്തോട് കൂടതല്‍ സ്‌നേഹവും നിരവധി കൃപകളും ലഭിച്ചതായി ബൈബിള്‍ പകര്‍ത്തിയെഴുതിയ അമ്മമാര്‍ പറഞ്ഞു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.