‘സ്റ്റാര്‍ട്ട് ടീന്‍ കണക്ട്’ പദ്ധതിക്ക് തുടക്കം


താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോടു കോട്ടൂളിയിലെ സെന്റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങിന്റെ (സ്റ്റാര്‍ട്ട്) 2026-27 അധ്യയനവര്‍ഷത്തിന്റെ ഉദ്ഘാടനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.

സ്റ്റാര്‍ട്ട് ഡയറക്ടര്‍ ഡോ. സുബിന്‍ കിഴക്കേവീട്ടില്‍ സ്വാഗതം ആശംസിച്ചു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും വ്യക്തിത്വ രൂപീകരണവും സാമൂഹിക പ്രതിബദ്ധതയും യുവതലമുറയുടെ വളര്‍ച്ചയില്‍ അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ബിഷപ് മാര്‍ റെമിജിയോസ് ഓര്‍മിപ്പിച്ചു.

ഫൊറോന വികാരി ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വിനീത സജീവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും സ്റ്റാര്‍ട്ടിലെ പഠനാനുഭവങ്ങള്‍ പങ്കുവെച്ചു. സ്റ്റാര്‍ട്ട് ക്വയറിന്റെ ഗാനവും കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.

ചടങ്ങില്‍ സ്റ്റാര്‍ട്ടിന്റെ ചരിത്രനേട്ടങ്ങള്‍ അനുസ്മരിച്ചു. ആദ്യ പ്ലസ്ടു ബാച്ചിന്റെ 100 ശതമാനം വിജയത്തെ അനുമോദിക്കുകയും വിജയികളെയും, ബെസ്റ്റ് ഫുട്‌ബോള്‍ താരം ജേതാക്കളെയും ബിഷപ്പ് ആദരിക്കുകയും ചെയ്തു.

സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്ന ‘സ്റ്റാര്‍ട്ട് ടീന്‍ കണക്ട്’ പദ്ധതിക്കും ചടങ്ങില്‍ തുടക്കമായി. സ്റ്റാര്‍ട്ട് സെക്രട്ടറി ഫാ. ജ്യോതിസ് ചെറുശ്ശേരില്‍ പദ്ധതി പ്രഖ്യാപിച്ചു.

ആന്‍ മരിയ വിനോയ് നന്ദി രേഖപ്പെടുത്തി. ബിഷപ്പിന്റെ ആശീര്‍വാദത്തോടെ ചടങ്ങുകള്‍ സമാപിച്ചു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *