മാതൃവേദി താമരശ്ശേരി മേഖല ഒരുക്കുന്ന ഓണ്‍ലൈന്‍ കരോള്‍ ഗാന മത്സരം


മാതൃവേദി താമരശ്ശേരി മേഖലയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ കരോള്‍ ഗാനമത്സരം സംഘടിപ്പിക്കുന്നു. താമരശ്ശേരി ഫൊറോനയിലെ ഇടവകകള്‍ക്ക് വേണ്ടിയാണ് മത്സരം. 6 മിനിറ്റിനും 9 മിനിറ്റിനും ഇടയില്‍ ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ക്രിസ്മസ് കരോള്‍ വീഡിയോ ഗാനമാണ് അയക്കേണ്ടത്. ഇന്‍സ്ട്രുമെന്റ്‌സ് ഉപയോഗിക്കാന്‍ പാടില്ല. ഏഴു പേരാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ഇടവകയിലെ മാതൃവേദി യൂണിഫോം എല്ലാവരും ധരിച്ചിരിക്കണം. നോക്കി പാടാന്‍ പാടില്ല. ഒരിടവകയില്‍ നിന്നും ഒരു എന്‍ട്രി മാത്രം. നവംബര്‍ 27ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണം. വീഡിയോ അയക്കേണ്ട അവസാന തീയതി ഡിസംബര്‍ 8. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 1500 രൂപ ക്യാഷ് അവാര്‍ഡ് സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 1000, 500 രൂപയുടെ ക്യാഷ് അവാര്‍ഡുകള്‍. സമ്മാന വിതരണം ഡിസംബര്‍ 16 ന് താമരശ്ശേരി നടക്കുന്ന മേഖലാ സംഗമത്തില്‍ വച്ച് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9061355185

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.