നിശബ്ദതയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി സെന്റ് ജോര്‍ജ് വൈദിക ഭവനം കക്കാടംപൊയിലില്‍ ഒരുങ്ങുന്നു


വൈദികര്‍ക്കായി കക്കാടംപൊയിലില്‍ നിര്‍മിക്കുന്ന സെന്റ് ജോര്‍ജ് വൈദിക ഭവനത്തിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ തറക്കല്ലിട്ടു. താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി പ്രോജക്ടിന്റെ ഭാഗമായാണ് വൈദികര്‍ക്ക് നിശബ്ദ ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കുമായി ഭവനം നിര്‍മിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാനാണ് പദ്ധതി.

വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, കക്കാടംപൊയില്‍ വികാരി ഫാ. ഡാന്റിസ് കിഴക്കരക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.